എം എസ് ഐയുടെ  അധികാരിയായ ശ്രീ ബി വിജയകുമാർ സജീവമായി ഗവേഷണം നടത്തിയ ഗാനലോകവീഥികളിൽ  വീണ്ടും 
AIR KOCHI-682021
Dated;  Jan 13, 2016
മലയാള ചലച്ചിത്രസംഗീതശാഖയുടെ വികാസപരിണാമങ്ങളെ സമഗ്രമായി വിലയിരുത്തുന്ന ഒരു പ്രതിവാര സംഗീതപരമ്പര അടുത്ത ആഴ്ച മുതല്‍ കൊച്ചി എഫ്എം നിലയം പ്രക്ഷേപണം ചെയ്തു തുടങ്ങുന്നു.
“ഗാനാലോകവീഥികളി ല്‍” എന്ന ഈ പരമ്പര , മലയാളത്തിലെ ആദ്യസിനിമ ആയ
 ബാലന് തുടങ്ങിയ ചിത്രങ്ങളില്‍ നിന്നുമുള്ള ഗാനങ്ങളെ , ഇന്ത്യന്‍ 
സിനിമയുടെ വിശാലപശ്ചാത്തലത്തി ല്‍ ഗവേഷണാത്മകതയോടെ വിശകലനം ചെയ്യുന്നു ഈ 
പരിപാടിയില്‍.ജീവിച്ചിരിക്കുന്നതും അല്ലാത്തതുമായ സംഗീതകലാകാരന്മാരുടെ 
അനുഭവവിവരണങ്ങള്ക്കൊപ്പം , ആകാശവാണിയുടെ ഗാനശേഖരത്തില്‍ നിന്നുമുള്ള 
അപൂര്‍വ ഗാനങ്ങളും ഉള്‍ക്കൊള്ളുന്ന ഈ പരമ്പര വ്യാഴാഴ്ച്ചകളില്‍ രാവിലെ 8.05 നാണ് കൊച്ചി എഫ്എം നിലയം[102.3mhz] പ്രക്ഷേപണം ചെയ്യുന്നത്.
അവതരണം: ആകാശവാണി കൊച്ചി
ഗവേഷണം : ബി വിജയകുമാർ
ആഖ്യാനം: വി എം ഗിരിജ സഹകരണം: ആർ ഗോപാലകൃഷ്ണൻ, എൻ അജിത്തു്, ഷാജി യോഹന്നാൻ, സുനിൽ ഏലിയാസ് രചന, ഏകോപനം, നിർവ്വഹണം: കെ വി ശരത് ചന്ദ്രൻ
