Tuesday, April 22, 2014

ജീവൻ തുടിക്കുന്ന മറ്റൊരു ഗ്രഹം ഉണ്ടോ ? സൌരയൂഥത്തിനു പുറത്തേക്കു കടന്ന മനുഷ്യ നിർമിതമായ "voyager -1, Voyager -2 " ഭൂമിയിലെ സംഗീതവും കൊണ്ടാണ് അന്യ ഗ്രഹങ്ങളിലെ ജീവനെ തേടിയുള്ള യാത്ര


"ജീവൻ  തുടിക്കുന്ന മറ്റൊരു ഗ്രഹം ഉണ്ടോ ?  സൌരയൂഥത്തിനു പുറത്തേക്കു കടന്ന മനുഷ്യ നിർമിതമായ "voyager -1, Voyager -2 " ഭൂമിയിലെ സംഗീതവും കൊണ്ടാണ് അന്യ ഗ്രഹങ്ങളിലെ ജീവനെ തേടിയുള്ള യാത്ര " -   ആ സംഗീതത്തെ കുറിച്ച് .........

അമേരിക്കയുടെ ബഹിരാകാശ സംഘടന NASA  1977 ൽ  ബഹിരകാശത്തേ ക്ക്  വിക്ഷേപിച്ച പേടകങ്ങൾ - Voyager -1,  Voyager -2 , സൌരയൂഥ ത്തിനു പുറത്തേക്കു കടന്നിരിക്കുന്നു. 2012 ഓഗസ്റ്റ്‌ മാസത്തിൽ പേടകങ്ങൾ സൗരയൂഥത്തിനു പുറത്തേക്കു കടന്നു എന്നാണ് റിപ്പോർട്ട്‌ .

ഭൂമിയെപ്പോലെ ജീവൻ  - മനുഷ്യരോ , മനുഷ്യരെ പോലെയുള്ള ജീവ സമൂഹം സൗരയൂഥത്തിനു പുറത്തുള്ള എതെങ്കിലും ഗ്രഹത്തിൽ ഉണ്ടെങ്കിൽ ;  ആ ഗ്രഹത്തിൽ  voyager ചെന്നു ചേരുകയാണെങ്കിൽ , ആ ഗ്രഹത്തിലെ ജീവ സമൂഹത്തിന്റെ അറിവിലേയ്ക്കായി ഭൂമിയെ കുറിച്ചും , ഭൂമിയിലെ ജീവജാലങ്ങളുടെ ശബ്ദങ്ങൾ , ചിത്രങ്ങൾ , എന്നിവയ്ക്കൊപ്പം ഭൂമിയിലെ സംഗീതവും ഉൾപ്പെടുത്തിയിട്ടുണ്ട് പോലും !! 50 ൽ പരം ഭാഷകളിൽ ആശംസകൾ ,  അമേരിക്കൻ പ്രസിഡണ്ട്‌ ജിമ്മി കാര്ട്ടരുടെ യും , യു എൻ സെക്രട്ടറി ജനറിലെന്റെയും ശബ്ദത്തിൽ ആശംസകൾ - ഈ ശബ്ദ വീചികലെല്ലാം രികാർ ഡു  ചെയ്തു പേടകത്തിൽ കൂടി അയച്ചിട്ടുണ്ട് എന്നാണു റിപ്പോർട്ട്‌ .

ഈ ശബ്ദ വീചികളിൽ ഇന്ത്യയിൽ നിന്നുമുള്ള സംഗീതത്തിനും വളരെ പ്രാമുഖ്യം നല്കീട്ടുണ്ട് എന്നുള്ള കാര്യം ഭാരതീയ പൈതൃക സംഗീതത്തിനു ലഭിച്ച അംഗീകാരം .  സുപ്രസിദ്ധ ഹിന്ദുസ്ഥാനി ഗായിക "സുർശ്രീ " കേസർ ബായ് കേര്കർ ഭൈരവി രാഗത്തിൽ പാടിയ ഒരു ഗാനം- ഹോരി -   ആണ് പേടകത്തിലെ ഇന്ത്യൻ സംഗീതം .  ഉത്തർ പ്രദേശിലെ ബനാറസ് , മഥുര , തുടങ്ങിയ പ്രവിശ്യകളിൽ വളരെ പ്രചാരത്തിലുള്ള ശൈലിയാണ് ഹോരി .  "ജാത് കഹാൻ ഹോ .... " എന്ന ഹോരി യുടെ മാധുര്യം , ഭൈരവി രാഗത്തിന്റെ മാസ്മര്യം ഏതൊരു "അന്യ ഗ്രഹ " ത്തിലെ ജീവ സമൂഹത്തേയും മന്ത്ര മുഗ്ദ്ധരാകും എന്നതിന് സംശയം ഇല്ല.




ഹിന്ദുസ്ഥാനി സംഗീതത്തിലെ മഹാ പ്രതിഭ ഉസ്താദ് അള്ളാ ദിയാ ഖാൻ ന്റെ പ്രിയ ശിഷ്യ കേസർ ബായ് കേര്കർ 1977 സെപ്റ്റംബർ 16 നു ഇഹലോകവാസം വെടിഞ്ഞു .  അനുഗ്രഹീത ഗായികയുടെ ശബ്ദം ഭൂമിയിൽ മാത്രമല്ല , സൗര യൂഥവും കടന്നു പ്രപഞ്ചത്തിൽ സഞ്ചരിച്ചു കൊണ്ടിരിക്കയാണ് .  അനശ്വര ഗായികയെ കുറിച്ച് ഒരു പുസ്തകത്തിൽ ഇങ്ങനെ പരാമർശം -  ഏറ്റവും പതുക്കെ മന്ത്രിക്കുന്നത് പോലെ ശബ്ദം താഴ്ത്തി  കേസർ ബായ്ക്ക് പാടാൻ പറ്റും .  അതുപോലെ ഏറ്റവും ഉച്ചത്തിലും .  ഒരു സ്തോഭാവും കൂടാതെ , ഒരു സ്വരവും കലന്ബി ക്കാതെ .  വരികൾക്കിടയിൽ നിന്നും ഒരു സ്വരം പെറുക്കി എടുത്തു അതിനെ ഊതി ഊതി പൊന്നാക്കാൻ അവരെ പോലെ ആർക്കും പറ്റില്ല .

പ്രപഞ്ചത്തിലെ മറ്റേതെങ്കിലും ഗ്രഹത്തിലെ ജനസമൂഹം ഈ പേടകത്തിലെ സംഗീതം ശ്രവിച്ചു , ആ മാസ്മര സംഗീതത്തിന്റെ ഉറവിടം തേടി ഭൂമിയിലെ , ഈ ഭാരത ത്തിലേക്ക് എത്തി ചേരുന്ന ഒരു സന്ദർഭം ഉണ്ടാകുമെന്ന് നമുക്ക് പ്രത്യാശിക്കാം .   ആ സന്ദർഭത്തിൽ ആ അന്യ ഗ്രഹക്കാരെ സംഗീതത്തിന്റെ മാസ്മരികതയിൽ ആറാടിക്കാൻ ആയി നമ്മുടെ പൈതൃക സംഗീതത്തെ നമുക്ക് മൌലികത ഒട്ടും കുറയാതെ, ഒരു മായവും ഇല്ലാതെ നമുക്ക് സംരക്ഷിക്കാം .


No comments:

Post a Comment